Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.B. Ganesh Kumar

കെ​​എ​​സ്ആ​​ർ​​ടി​​സി മാ​​റ്റ​​ത്തി​​ന്‍റെ പാ​​ത​​യി​​ൽ: മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ർ

മ​​ല​​പ്പു​​റം: മ​​ന്ത്രി എ​​ന്ന നി​​ല​​യി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി​​യെ ന​​വീ​​ക​​രി​​ക്കാ​​ൻ സാ​​ധ്യ​​മാ​​യ​​തെ​​ല്ലാം ചെ​​യ്യു​​മെ​​ന്നും കെ​​എ​​സ്ആ​​ർ​​ടി​​സി മാ​​റ്റ​​ത്തി​​ന്‍റെ പാ​​ത​​യി​​ലാ​​ണെ​​ന്നും ഗ​​താ​​ഗ​​ത മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ർ. കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ ര​​ജി​​സ്ട്രേ​​ർ​​ഡ് വെ​​ഹി​​ക്കി​​ൾ സ്ക്രാ​​പിം​​ഗ് ഫെ​​സി​​ലി​​റ്റി (ആ​​ർ​​വി​​എ​​സ്എ​​ഫ്) നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം എ​​ട​​പ്പാ​​ൾ കെ​​എ​​സ്ആ​​ർ​​ടി​​സി റീ​​ജ​​ണ​​ൽ വ​​ർ​​ക്ക് ഷോ​​പ്പി​​ൽ നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

150 ല​​ധി​​കം പു​​തി​​യ നി​​യ​​മ​​ന​​ങ്ങ​​ൾ ഉ​​ട​​ൻ കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ ഉ​​ണ്ടാ​​കും. ഒ​​ഴി​​വു​​ക​​ൾ അ​​പ്പോ​​ൾ​​ത്ത​​ന്നെ പി​​എ​​സ്‌​​സി​​യ്ക്ക് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ക​​യും നി​​യ​​മ​​നം ന​​ട​​ത്തു​​ക​​യും ചെ​​യ്യും. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മു​​ന്പു​​ത​​ന്നെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് പ്ര​​മോ​​ഷ​​ൻ ന​​ൽ​​കുമെന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

കേ​​ന്ദ്ര പ​​ദ്ധ​​തി​​യ​​നു​​സ​​രി​​ച്ച് നി​​ർ​​മി​​ക്കു​​ന്ന ആ​​ർ​​വി​​എ​​സ്എ​​ഫ് പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യാ​​ൽ 200 കോ​​ടി രൂ​​പ​​യാ​​ണ് കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്നു ഗ്രാ​​ന്‍റാ​​യി ല​​ഭി​​ക്കു​​ക. ഇ​​ത് കെ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കും. അ​​ഴി​​മ​​തി​​ക്കു സാ​​ധ്യ​​ത​​ക​​ൾ ഏ​​റെ​​യു​​ള്ള ഈ ​​പ​​ദ്ധ​​തി പൂ​​ർ​​ണ​​മാ​​യും അ​​ഴി​​മ​​തി​​ര​​ഹി​​ത​​വും സു​​താ​​ര്യ​​വു​​മാ​​യി ന​​ട​​പ്പാ​​ക്കും.

സ്ക്രാ​​പ് ചെ​​യ്യു​​ന്ന​​വ മ​​ലി​​നീ​​ക​​ര​​ണ​​മി​​ല്ലാ​​തെ, പൂ​​ർ​​ണ​​മാ​​യും യ​​ന്ത്ര​​വ​​ത്കൃ​​ത​​മാ​​യി ഹൈ​​ഡ്രോ​​ളി​​ക് പ്ര​​സ് സം​​വി​​ധാ​​ന​​മു​​പ​​യോ​​ഗി​​ച്ച് ക്യു​​ബി​​ക്കി​​ളാ​​ക്കി ക​​യ​​റ്റി അ​​യ​​യ്ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. മാ​​ലി​​ന്യ മു​​ക്ത ന​​വ​​കേ​​ര​​ളം പ​​ദ്ധ​​തി​​യ​​നു​​സ​​രി​​ച്ച് കെ​​എ​​സ്ആ​​ർ​​ടി​​സി വാ​​ഹ​​ന​​ങ്ങ​​ളു​​ടെ റെ​​ക്സി​​ൻ, ഗ്ലാ​​സ് തു​​ട​​ങ്ങി​​യ​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന 500 ട​​ണ്‍ മാ​​ലി​​ന്യം നീ​​ക്കം ചെ​​യ്ത​​താ​​യും മ​​ന്ത്രി പ​​റ​​ഞ്ഞു.

രാ​​ജ്യ​​ത്ത് ത​​ന്നെ പൂ​​ർ​​ണ​​മാ​​യും ഡി​​ജി​​റ്റൈ​​സ് ചെ​​യ്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഗ​​താ​​ഗ​​ത സം​​വി​​ധാ​​നം കെ​​എ​​സ്ആ​​ർ​​ടി​​സി ആ​​ണെ​​ന്നും നി​​ർ​​മി​​ത ബു​​ദ്ധി ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ഓ​​പ്പ​​റേ​​റ്റിം​​ഗ് സോ​​ഫ്റ്റ്‌​​വെയർ വ​​ഴി​​യാ​​ണ് സ്പെ​​യ​​ർ പാ​​ർ​​ട്സ് സം​​ബ​​ന്ധ​​മാ​​യ ഓ​​ർ​​ഡ​​റു​​ക​​ളും മ​​റ്റും ന​​ൽ​​കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. കെ​​എ​​സ്ആ​​ർ​​ടി​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് ഐ​​ഡി​​ടി​​ആ​​റി​​ൽ കം​​പ്യൂ​​ട്ട​​ർ അ​​ധി​​ഷ്ഠി​​ത പ​​രി​​ശീ​​ല​​നം ന​​ൽ​​കി ക​​ഴി​​ഞ്ഞെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ച​​ട​​ങ്ങി​​ൽ ആ​​ർ​​വി​​എ​​സ്എ​​ഫി​​ന്‍റെ ലോ​​ഗോ മ​​ന്ത്രി പ്ര​​കാ​​ശ​​നം ചെ​​യ്തു. കെ​​എ​​സ്ആ​​ർ​​ടി​​സി​​യും സിം​​കോ ആ​​ർ​​വി​​എ​​സ്എ​​ഫ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡും സം​​യു​​ക്ത​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന ആ​​ർ​​വി​​എ​​സ്എ​​ഫ് എ​​ട​​പ്പാ​​ളി​​ൽ യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​തോ​​ടെ സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും കേ​​ന്ദ്ര പ​​ദ്ധ​​തി പ്ര​​കാ​​ര​​മു​​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ളോ​​ടെ പ​​ഴ​​യ വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​വി​​ടെ പ്ര​​കൃ​​തി സൗ​​ഹൃ​​ദ​​മാ​​യി സ്ക്രാ​​പ്പ് ചെ​​യ്യാ​​ൻ സൗ​​ക​​ര്യ​​മു​​ണ്ടാ​​കും.

കെ.​​ടി. ജ​​ലീ​​ൽ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​ടി. ജ​​ലീ​​ൽ എം​​എ​​ൽ​​എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​​നി​​ന്ന് 35 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ൽ എ​​ട​​പ്പാ​​ൾ കെ​​എ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ൽ നി​​ർ​​മി​​ച്ച യാ​​ർ​​ഡും മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പൊ​​ന്നാ​​നി കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ അ​​സു​​ഖ ബാ​​ധി​​ത​​നാ​​യ മ​​ക​​ന്‍റെ ചി​​കി​​ത്സാ​​ർ​​ഥം ജീ​​വ​​ന​​ക്കാ​​ർ സ്വ​​രൂ​​പി​​ച്ച ഒ​​ന്പ​​ത​​ര ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്കും മ​​ന്ത്രി കൈ​​മാ​​റി.

കെ​​എ​​സ്ആ​​ർ​​ടി​​സി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഡോ.​​പി.​​എ​​സ്. പ്ര​​മോ​​ജ് ശ​​ങ്ക​​ർ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ. ഗാ​​യ​​ത്രി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ടി.​​പി. ശ്രീ​​ജി​​ത്ത്, വാ​​ർ​​ഡ് മെം​​ബ​​ർ​​മാ​​രാ​​യ സി.​​വി. സ​​ന്ധ്യ, പി.​​കെ. ദേ​​വി, സിം​​കോ ആ​​ർ​​വി​​എ​​സ്എ​​ഫ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ബി​​നു കൃ​​ഷ്ണ​​ൻ, സ​​ന്ദീ​​പ് കൃ​​ഷ്ണ​​ൻ, ഫാ​​സി​​ൽ ഹ​​ബീ​​ബ്, വി​​വി​​ധ യൂ​​ണി​​യ​​ൻ പ്ര​​തി​​നി​​ധി​​ക​​ൾ പ്ര​​സം​​ഗി​​ച്ചു.

Kerala

പ്ര​വേ​ശ​നം സ്ത്രീ​ക​ള്‍​ക്ക് മാ​ത്രം; കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പി​ങ്ക് ബ​സ് വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ പി​ങ്ക് ബ​സ് ഉ​ട​ൻ നി​ര​ത്തി​ലി​റ​ങ്ങു​ന്നു. മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ആ​ദ്യ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ഇ​ത് വി​ജ​യ​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ കൊ​ച്ചി​യി​ലേ​ക്കും മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വീ​സു​ക​ൾ വ്യാ​പി​പ്പി​ക്കും.

ഇ​തി​ലെ ജീ​വ​ന​ക്കാ​രും സ്ത്രീ​ക​ളാ​യി​രി​ക്കും. സ്ത്രീ ​സൗ​ഹൃ​ദ ബ​സി​ന് പി​ങ്ക് നി​റ​മാ​ണ് ന​ല്‍​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി മുൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം​.ജി.രാ​ജ​മാ​ണി​ക്യത്തിന്‍റെ ആ​ശ​യ​മാ​ണ് പി​ങ്ക് ബ​സ്.

Kerala

ഇ​പ്പോ​ൾ ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ൾ?; വ​രു​മാ​ന​ത്തി​ൽ റി​ക്കാ​ർ​ഡി​ട്ട് കെ​എ​സ്ആ​ർ​ടി​സി; സ​ന്തോ​ഷ​മ​റി​യി​ച്ച് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: റി​ക്കാ​ർ​ഡ് വ​രു​മാ​നം സ്വ​ന്ത​മാ​ക്കി കേ​ര​ള സം​സ്ഥാ​ന റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (കെ​എ​സ്ആ​ർ​ടി​സി).

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ്ര​തി​ദി​ന വ​രു​മാ​നം 13 കോ​ടി രൂ​പ പി​ന്നി​ട്ടു. ജ​നു​വ​രി അ​ഞ്ചി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ലെ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റാ​ണ് ഈ ​വ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്.

കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും നി​ങ്ങ​ളെ​യോ​ർ​ത്ത് ഞാ​ൻ അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

"ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം'

ഇ​പ്പോ​ൾ ന​മ്മ​ൾ ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ഴാ?. ച​രി​ത്ര​ത്തി​ൽ ഇ​ത് ആ​ദ്യ​മാ​ണ്. ഈ ​നേ​ട്ട​ത്തി​ൽ ന​മ്മ​ൾ​ക്ക് അ​ഭി​മാ​നി​ക്കാം..​ന​മ്മ​ൾ​ക്ക് അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജീ​വ​ന​ക്കാ​ർ തെ​ളി​യി​ച്ചു.

പ്രി​യ​പ്പെ​ട്ട എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രേ, നി​ങ്ങ​ളെ​യോ​ർ​ത്ത് ഞാ​ൻ അ​ഭി​മാ​നം കൊ​ള്ളു​ന്നു. ന​മ്മ​ൾ നേ​ടു​ന്ന ഓ​രോ നേ​ട്ട​ങ്ങ​ളും ന​മ്മു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ടാ​ണ്. ഇ​നി​യും ഏ​റെ ദൂ​രം ന​മ്മ​ൾ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മ​ൾ​ക്ക് ക​ഴി​യും, നി​ങ്ങ​ൾ കൂ​ടെ നി​ന്നാ​ൽ മ​തി.

ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. 05.01.2026 ലെ ​ആ​കെ വ​രു​മാ​നം 13.01 കോ​ടി (ടി​ക്ക​റ്റ് വ​രു​മാ​നം 12.18 Cr. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം 0.83 Cr.)

കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ഡോ.​പ്ര​മോ​ജ് ശ​ങ്ക​റി​ന്‍റെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ​യും ഓ​ഫീ​സ​ർ​മാ​രു​ടെ​യും ഏ​കോ​പി​ത​മാ​യ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് തു​ട​ർ​ച്ച​യാ​യി മി​ക​ച്ച വ​രു​മാ​നം നേ​ടി മു​ന്നേ​റു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം നി​ല​നി​ന്നി​രു​ന്ന സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലും ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ദ്ധ​ന​വി​ല്ലാ​തെ​യും പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ലി​യ ല​ക്ഷ്യം കെ​എ​സ്ആ​ർ​ടി​സി കൈ​വ​രി​ച്ച​ത്.

ഞാ​ൻ മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ​ടു​ത്ത​തി​ന് ശേ​ഷം ന​ട​ത്തി​യ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി​ക​ളും, കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും "സ്വ​യം​പ​ര്യാ​പ്ത കെ​എ​സ്ആ​ർ​ടി​സി" എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി.

പു​തി​യ ബ​സു​ക​ളു​ടെ വ​ര​വും, സേ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും യാ​ത്ര​ക്കാ​രി​ൽ വ​ൻ സ്വീ​കാ​ര്യ​ത നേ​ടി​യി​ട്ടു​ണ്ട്. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ ഡി​പ്പോ​ക​ളും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലാ​ണ്.

മി​ക​ച്ച ടി​ക്ക​റ്റ് വ​രു​മാ​നം നേ​ടു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രു​ന്ന ടാ​ർ​ജ​റ്റ് നേ​ടു​ന്ന​തി​നാ​യി ഡി​പ്പോ​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ബു​ദ്ധി​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ഫ് റോ​ഡ് കു​റ​ച്ച് പ​ര​മാ​വ​ധി ബ​സു​ക​ൾ നി​ര​ത്തി​ലി​ക്കാ​നാ​യ​തും സേ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും വ​രു​മാ​നം വ​ർ​ദ്ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ തു​ട​ർ​ച്ച​യാ​യ, ഈ ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ഡോ.​പ്ര​മോ​ജ് ശ​ങ്ക​റി​നും മാ​നേ​ജ്മെ​ന്‍റി​നും കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും എ​ന്‍റെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു. വി​ശ്വാ​സ്യ​ത പു​ല​ർ​ത്തി കെ​എ​സ്ആ​ർ​ടി​സി​യോ​ടോ​പ്പം നി​ൽ​ക്കു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു.

കെ​ബി ഗ​ണേ​ഷ് കു​മാ​ർ
ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി

Latest News

Up